കോതമംഗലം : വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ പന്തനാൽ കുട്ടപ്പൻ ഗോപാലൻ്റെ പുരയിടത്തിലാണ് ഞായറാഴ്ച വൈകിട്ടോടെ രാജവെമ്പാലയെ കണ്ടത്.
വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് കോടനാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബുവിൻ്റെ നേതൃത്വത്തിൽ വനപാലകർ എത്തി അതിസാഹസികമായി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.
ഏകദേശം 12 അടിയോളം നീളം വരുന്ന രാജവെമ്പാലയെ ശാസ്ത്രീയ രീതിയിലൂടെയാണ് സാബു പിടികൂടി കൂട്ടിലാക്കിയത്. പാമ്പിനെ പിടികൂടുന്നത് കാണാൻ നിരവധിപ്പേർ തടിച്ചുകൂടിയിരുന്നു.
വടാട്ടുപാറയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നു
വടാട്ടുപാറയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
